സീരിയൽ, സ്റ്റാർ മാജിക് എന്നിവക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് അനുമോൾ. നിരന്തരം ചിത്രങ്ങളും വീഡിയോയുമായി എത്തുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരധകർ ഏറ്റെടുത്തിരിക്കുന്നത്.
ഏറെ സുന്ദരിയായി കേരള ട്രഡീഷണൽ ബ്രൈഡൽ സാരിയിലാണ് അനു ഇത്തവണ എത്തുന്നത്. പുത്തൻ ട്രെൻഡായ ചെക്ക് കസവ് സാരിയിൽ അതി മനോഹരിയായ അനുവിന്റെ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. തലയിൽ തുളസിയും ചെത്തിയും മുല്ലപ്പൂവും ചൂടിയാണ് അനുവിന്റെ പുതിയ ചിത്രങ്ങൾ.
View this post on Instagram
മലയാള ടെലിവിഷനിൽ ജനപ്രിയ താരങ്ങളിലൊരാളാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ അനുമോള്‍ സ്റ്റാർമാജിക്കിലൂടെയാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്. അവതാരക എന്ന നിലയിലും അനു മിനിസ്ക്രീനില്‍ തിളങ്ങിയിട്ടുണ്ട്. നിലവിൽ പാടാത്ത പൈങ്കിളിയടക്കം നിരവധി പരമ്പരകളിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് അനുമോൾ.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക