കാൻ ഫിലിം പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ‘എ ബ്യൂട്ടിഫുൾ ബ്രേക്കപ്പ്’ എന്ന ചിത്രത്തിലെ ഇളയരാജ ഈണമിട്ട ഗാനം പുറത്തിറങ്ങി.
അജിത്ത് വാസൻ ഉഗ്ഗിന സംവിധാനം ചെയ്യുന്ന ഹൊറർ മിസ്റ്ററി ചിത്രത്തിൽ ക്രിഷ്, മെറ്റിൽഡ, എമിലി മാസിസ് റൂബി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയുടെ 1422മത് സംഗീതം നൽകിയ ചിത്രമാണിത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ഹോളിവുഡ് ചിത്രം ലണ്ടൻ പശ്ചാത്തലത്തിൽ എ കെ പ്രൊഡക്ഷൻസിന്റെയും 5 നേച്ചർ മൂവീസ് ഇന്റർനാഷണലിന്റെയും ബാനറിലാണ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക