പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പേർളിയുടെ സഹോദരി റേച്ചൽ മാണിയും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇപ്പോഴിതാ സഹോദരി റേച്ചൽ മാണി അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് പേർളി മാണി. റേച്ചൽ മാണിയ്ക്ക് ആൺക്കുഞ്ഞ് പിറന്നതായി പേർളി പങ്കുവച്ചു.
‘ആൺകുട്ടിയാണ്, റേച്ചലിന് കുഞ്ഞ് പിറന്നു. എന്റെ ചെറിയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്. ഇത് ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും. ഞാനിപ്പോൾ ഒരു വല്യമ്മയാണ്! അഭിനന്ദനങ്ങൾ, എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും അവരെ അനുഗ്രഹിക്കണം…’ – എന്ന് കുറിച്ച് കൊണ്ടാണ് പേർളി പോസ്റ്റ് പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക