ആലപ്പുഴ : അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാക്കള്‍ മുങ്ങിമരിച്ചു. നാലംഗ സംഘത്തിലെ രണ്ട് പേരാണ് തിരയിൽപ്പെട്ടു മരിച്ചത്.
തിരയിൽപെട്ടു യുവാക്കളെ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്.
ചങ്ങനാശേരി സ്വദേശി ആകാശ് ( 25 ), എരമല്ലൂർ സ്വദേശി ആനന്ദ് ( 25 ) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. രക്ഷപ്പെട്ട രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക