ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വീണ്ടും കൊവിഡ്. കൊവിഡ് ബാധിതനായി ഐസൊലേഷനിലുള്ള താരത്തിന് ഇന്ന് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് ഭേദമായിട്ടില്ലെന്ന് വ്യക്തമായത്.
താരം ജൂലായ് ഒന്നിന് ആരംഭിക്കുന്ന എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കളിക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രോഹിതിനു പകരം ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും.
ലെസസ്റ്ററിനെതിരായ പരിശീലന മത്സരത്തിന്റെ രണ്ടാം ദിവസമാണ് രോഹിതിന് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് ദിവസത്തെ ഐസൊലേഷൻ പൂർത്തീകരിച്ച താരത്തെ അഞ്ചാം ദിനം വീണ്ടും ടെസ്റ്റ് ചെയ്യുകയായിരുന്നു. താരം ഇന്ന് പരിശീലനത്തിനിറങ്ങിയിരുന്നില്ല. ഇതിനു കാരണം കൊവിഡ് നെഗറ്റീവ് ആകാത്തതാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക