കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍.
നിലവില്‍ തൊഴില്‍ പെര്‍മിറ്റ് ലഭിക്കാന്‍ മൂന്ന് മാസത്തോളം കാലതാമസം വരുന്ന സാഹചര്യത്തില്‍ നിന്ന് 10 ദിവസത്തിനുള്ളില്‍ തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി തൊഴില്‍ പെര്‍മിറ്റ് ലഭ്യമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
പ്രവാസികളുടെ മാതൃരാജ്യങ്ങളിലുള്ള അക്രഡിറ്റഡ് ആശുപത്രികളുമായി സഹകരിച്ചാണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദമാക്കുന്നു.
പ്രവാസികള്‍ക്കുള്ള മെഡിക്കല്‍ പരിശോധന നാല് ദിവസമാക്കി കുറയ്ക്കും. ഇതില്‍ രണ്ട് ദിവസം അവരുടെ സ്വന്തം രാജ്യത്തുവെച്ചും ബാക്കി രണ്ട് ദിവസം കുവൈത്തില്‍ എത്തിച്ചേര്‍ന്ന ശേഷവുമായിരിക്കും.
മെഡിക്കല്‍ പരിശോധനകള്‍ക്ക് ആവശ്യമായി വരുന്ന സമയപരിധി കുറച്ചുകൊണ്ടുവരുന്നതിലൂടെ പത്ത് ദിവസത്തിനുള്ളിലോ ഒരാഴ്ചയ്ക്കുള്ളിലോ ഒക്കെ തൊഴില്‍ പെര്‍മിറ്റ് ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മാന്‍പവര്‍ അതോറിറ്റി അധികൃതര്‍ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക