ചങ്ങരംകുളം : അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മുടി വളർത്തിയതിന് അധ്യാപകൻ ഷർട്ടിന്റെ കോളറിന് പിടിച്ച് വലിച്ചിഴച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ മാതാവ് ചങ്ങരംകുളം പോലീസിനും ചൈൽഡ് വെൽഫെയർ അസോസിയേഷനും പരാതി നൽകി.
കോലിക്കര തൊട്ടുവളപ്പിൽ ഷെബീറിന്റെ 11 വയസുകാരനായ മകൻ ക്യാൻസർ രോഗികൾക്ക് ഡൊണേറ്റ് ചെയ്യുന്നതിന് തലമുടി വളർത്തുന്നുണ്ടെന്ന് മാതാവ് സുബീന നേരത്തെ തന്നെ പ്രധാന അധ്യാപികയെ അറിയിച്ചിരുന്നു.
എന്നാൽ സ്കൂളിലെ മറ്റൊരു അധ്യാപകൻ കുട്ടിയുടെ മുടി വെട്ടി വരണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം കുട്ടിയെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് പ്രിൻസിപ്പാളിന്റെ മുറിയിൽ കൊണ്ട് നിർത്തി ശാരീരികമായും മാനസികമായും പ്രയാസപ്പെടുത്തിയെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക