തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസ് അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വിരമിച്ച ഉദ്യോഗസ്ഥ ഇങ്ങനെ പറയാനുണ്ടായ സാഹചര്യം അന്വേഷിക്കണം. മുൻ ജയിൽ ഡിജിപി പറഞ്ഞത് ഞെട്ടിക്കുന്നതാണ്. ഇവർ നേരത്തെ പറയാതെ പോയത് എന്തെന്ന് അറിയണം.
പറഞ്ഞത് സത്യമാണോ കേസിനെ ദുർബലപ്പെടുത്താനാണോ എന്ന് പൊലീസ് കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക