കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് (രാഷ്ട്ര മന്ദിർ) നേരെയുണ്ടായ ബോംബേറിന്റെ ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ച പുലർച്ചെ 1.38ന് ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തിയശേഷം ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബോംബെറിയുന്നതാരെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. വാഹനത്തിന്റെ നേരിയ വെളിച്ചം മാത്രമാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.
ബോംബാക്രമണത്തിൽ ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
കുറച്ചുനാളുകൾക്ക് മുൻപ് പയ്യന്നൂരിൽ കോൺഗ്രസ് ഓഫിസ് ആക്രമിക്കുകയും ഗാന്ധി പ്രതിമ തകർക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രശ്നങ്ങൾക്കാണ് വഴിവച്ചത്. തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
എന്നാൽ ഇത് മറികടന്നാണ് ആർഎസ്എസ് കാര്യാലയത്തിനെതിരായ ആക്രമണം.
ബോംബേറ് നടന്ന സമയത്ത് രാഷ്ട്ര മന്ദിറിന്റെ മുൻപിൽ എത്തിയ മൊബൈൽ ഫോൺ ഏതൊക്കെയെന്ന് ടവർ ലൊക്കേഷനുകള്‍ നോക്കി തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക