ബിഗ് ബോസ് മലയാളം സീസണിൽ മത്സരാർത്ഥിയായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ.
സീസണിൽ വിജയി ആകാൻ സാധിച്ചില്ലെങ്കിലും വൻ ജനപ്രീതിനേടാൻ റോബിന് സാധിച്ചിരുന്നു. അടുത്തിടെ റോബിൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വിവരവും പുറത്തുവന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റോബിൻ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
സംവിധായകൻ പ്രിയദർശനൊപ്പമുള്ള ചിത്രവും വീഡിയോയുമാണ് റോബിൻ പങ്കുവച്ചത്. ഇതിഹാസത്തോടൊപ്പം എന്ന ക്യാപ്ഷനോടെയാണ് റോബിന്റെ പോസ്റ്റ്. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രിയദർശൻ ചിത്രത്തിൽ റോബിൻ അഭിനയിക്കുന്നുണ്ടോ എന്ന തരത്തിൽ ആരാധകർ കമന്റ് ചെയ്തിരുന്നു. എന്നാൽ, സിനിമയുടെ ആവശ്യത്തിന് അല്ലെന്നും പ്രിയദർശന്റെ അനുഗ്രഹം വാങ്ങാനായി റോബിൻ എത്തിയതാണെന്നും ബാദുഷ പറഞ്ഞു.
അതേസമയം, പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന് സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക