ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ സ്മാർട്ട് വാച്ചുകളുമായി നോയ്സ്. പ്രാദേശിക ടെക്നോളജി കമ്പനിയായ നോയ്സ് ഏറ്റവും പുതിയ വാച്ചുകൾ അവതരിപ്പിച്ചിരിക്കുകയാണ്. നോയ്സ് കളര്‍ഫിറ്റ് പള്‍സ് 2 എന്നാണ് സ്മാർട്ട് വാച്ചിന് പേരിട്ടിരിക്കുന്നത്. അതേസമയം, വാച്ചിന്റെ പ്രധാന പ്രത്യകത ഇത് ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുണ്ട് എന്നതാണ്.
ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും പരിശോധിക്കാന്‍ സാധിക്കുന്ന വാച്ചിന് 1,999 രൂപയാണ് വില. അൻപതിലധികം സ്പോര്‍ട്സ് മോഡുകളുള്ള ബജറ്റ് സ്മാര്‍ട്ട് വച്ച് എന്നതിനൊപ്പം 240×286 പിക്സല്‍ റെസലൂഷനോട് കൂടിയ 1.80 ഇഞ്ച് ടിഎഫ്ടി എല്‍സിഡിയും വച്ച് പ്രധാനം ചെയ്യുന്നു.
ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി
രക്തത്തിലെ ഓക്സിജന്റെ അളവ് ട്രാക്കുചെയ്യുന്നതിനുള്ള SpO2, ഹൃദയമിടിപ്പ് നിരീക്ഷണം, സ്ത്രീകളുടെ ആര്‍ത്തവചക്രം ട്രാക്കിങ്, സ്ട്രെസ്, സ്ലീപ്പ് മോണിറ്ററിങ് എന്നിവ പോലുള്ള നിരവധി ആരോഗ്യ ഫീച്ചറുകളുമായാണ് നോയ്സ് കളര്‍ഫിറ്റ് പള്‍സ് 2 എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക