സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. വരും ദിവസങ്ങളിലും മഴയും ഇടിമിന്നലും ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മുകേഷ് അംബാനി 5G സ്പെക്ട്രം ലേലത്തിനായി കെട്ടിവച്ചത് 14,000 കോടി..!
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തോടടുത്ത് ഋഷി സുനാക്
അതേസമയം, സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മധ്യപ്രദേശിന് മുകളിലായി നിലകൊണ്ടിരുന്ന ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി മാറിയതും മണ്‍സൂണ്‍ പാത്തി വടക്കുവശത്തേക്ക് നീങ്ങാന്‍ തുടങ്ങിയതുമാണ് സംസ്ഥാനത്ത് മഴ ലഭ്യമാക്കുവാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക