മാധവന്റെ സംവിധാന അരങ്ങേറ്റമായിരുന്നു റോക്കട്രി ദ് നമ്പി എഫക്റ്റ്. ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ചിത്രത്തിന്റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന് ആയിരുന്നു.
ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം നമ്പി നാരായണനൊപ്പം ആഘോഷിച്ചിരിക്കുകയാണ് മാധവന്.
നമ്പി നാരായണന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയ മാധവന് അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം റോക്കട്രിയുടെ വിജയം ആഘോഷിച്ചു.
നമ്പി നാരായണനും ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനുമൊപ്പം കേക്ക് മുറിച്ചാണ് മാധവന് ചിത്രം നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവച്ചത്.
ഐ എസ് ആര് ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന് നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക