ഡാലസ്: ഡാലസില്‍ സൂര്യതാപമേറ്റ് സ്ത്രീ മരിച്ചു. ഈ സമ്മര്‍ സീസണില്‍ ചൂടു മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ മരണമാണ് ഡാലസ് കൗണ്ടിയിലേത്.
66 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. മറ്റു വിശദവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ഡാലസ് കൗണ്ടി അധികൃതര്‍ അറിയിച്ചു. ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്.
അതുകൊണ്ട് തന്നെ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും ഉയര്‍ന്ന താപനിലയുള്ള സമയങ്ങളില്‍ പുറത്തു പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക