കിളിമാനൂര്‍: വീടിന് മുന്നിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി പൊലീസുകാരും വീട്ടുടമയും തമ്മിൽ കൈയാങ്കളി. മദ്യം വാങ്ങി വന്ന പൊലീസുകാര്‍ തൊട്ടടുത്തുള്ള വീടിന് മുന്നിൽ മൂത്രമൊഴിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
ആറ്റിങ്ങൽ നഗരൂരിൽ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഈ പൊലീസുകാര്‍. സമ്മേളനത്തിനിടെ അടുത്തുള്ള ബെവ്കോ മദ്യവിൽപനശാലയിൽ നിന്നും മദ്യം വാങ്ങിയ ശേഷം ഇവര്‍ സമീപത്തുള്ള വീടിനരികിൽ മൂത്രമൊഴിക്കുകയായിരുന്നു.
റെയിൽവേ ഉദ്യോഗസ്ഥനായ ഈ വീടിന്റെ ഗൃഹനാഥൻ ഇവരുടെ നടപടി ചോദ്യം ചെയ്തു വരികയും പിന്നീട് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയുമായിരുന്നു.
വൈകാതെ വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് എത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് സ്ഥലത്ത് എത്തി. ഈ പൊലീസുകാരെ കസ്റ്റഡിയിൽ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക