ബെയ്ജിങ് : ഫ്ലാറ്റിന്റെ ജനാലയിലൂടെ അഞ്ചാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിയെ നിലത്തുവീഴാതെ കൈകളിൽ ഏറ്റുവാങ്ങി ജീവൻ രക്ഷിച്ച യുവാവ് ചൈനയുടെ സൂപ്പർ ഹീറോയായി.
ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണു സംഭവം. പൊലീസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ആദ്യം ചൈനയിലും പിന്നീട് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുഞ്ഞിനെ രക്ഷിച്ച ഷെൻ ഡോങ് (31) ഹീറോയായി.
കാലിനും ശ്വാസകോശത്തിനും ചെറിയ പരുക്കുള്ള പെൺകുഞ്ഞ് ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക