മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പൻ’. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.
പാപ്പന്റേതായി പുറത്തുവന്ന ട്രെയിലറുകൾക്കും പോസ്റ്ററുകൾക്കും ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ‘പാപ്പൻ’ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്.
ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ. സിഐ എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഇരുവരുടെയും കോമ്പിനേഷൻ എങ്ങനെ ആകുമെന്നറിയാനുള്ള ആവേശത്തിലാണ് ഒരുവിഭാഗം ആളുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക