മുംബൈ: എലിവിഷം കലർത്തിയ തക്കാളി അബദ്ധത്തിൽ നൂഡിൽസില്‍ ചേര്‍ത്ത് കഴിച്ച യുവതിക്കു ദാരുണാന്ത്യം. മുംബൈ മലാഡിലെ പാസ്കൽ വാഡിയിൽ രേഖ നിഷാദ്(35) ആണ് മരിച്ചത്. ചികിത്സക്കിടെ ബുധനാഴ്ചയായിരുന്നു യുവതിയുടെ മരണം.
എലികളെ കൊല്ലാൻ വിഷം കലർത്തിയ തക്കാളി വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നും ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ഇടുകയായിരുന്നുവെന്നും യുവതി ആശുപത്രിയിൽ വച്ച് പൊലീസിന് മൊഴി നൽകി.
ജൂലൈ 21 ന് യുവതി എലികളെ കൊല്ലാൻ തക്കാളിയിൽ വിഷം കലർത്തിയിരുന്നു. പിറ്റേദിവസം ടിവി കാണുന്നതിനിടെ അബദ്ധത്തിൽ ഈ തക്കാളി മുറിച്ച് നൂഡിൽസിൽ ചേർക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക