സംസ്ഥാനത്ത് മഴ ശക്തമായതിനു പിന്നാലെ നാളെ നടക്കാനിരുന്ന സംസ്ഥാന പുരസ്കാര ചടങ്ങ് മാറ്റിവച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാളത്തെ പുരസ്കാര ചടങ്ങ് മാറ്റിവച്ചത്.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി നടത്തുവാൻ തീരുമാനിച്ചിരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന് ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോന്, ജോജു ജോര്‍ജ് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാരങ്ങള്‍ പങ്കിട്ടത്. രേവതിയായിരുന്നു മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക