കോഴിക്കോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു മുന്നിൽ അംഗപരിമിതനായ യുവാവിന്റെ ആത്മഹത്യാശ്രമം. വടകര തട്ടോളിക്കരയിലാണ് പെട്രോളൊഴിച്ച് യുവാവ് ആത്മഹത്യാശ്രമം നടത്തിയത്.
തന്റെ സ്ഥാപനം പൂട്ടിക്കാൻ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്ന് ആരോപിച്ചായിരുന്നു പ്രശാന്തിന്റെ ആത്മഹത്യാ ശ്രമം.
പിരിവ് നൽകാത്തതിന്റെ പേരിലാണ് സ്ഥാപനം പൂട്ടിക്കാൻ ശ്രമിച്ചതെന്ന് പ്രശാന്ത് ആരോപിച്ചു. രണ്ട് വർഷം മുമ്പ് തന്റെ ഫാം പൂട്ടിക്കാൻ സിപിഎം പ്രവർത്തകർ ഇടപെട്ടിരുന്നതായും പ്രശാന്ത് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക