ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ഷൈൻ നിഗം ചിത്രം ബർമുഡയിലെ മോഹൻലാൽ പാടിയ “ചോദ്യചിഹ്നം പോലെ ” എന്ന ഗാനം ഇതിനോടകം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒപ്പം താരമായി മാറിയിരിക്കുകയാണ് കളമശ്ശേരിക്കാരനായ ഒന്നാം ക്ലാസ്സുകാരൻ അജ്മൽ ഷാ.
പാട്ടു കേട്ടിഷ്ടപ്പെട്ടയുടൻ മുഴുവൻ വരികളും നല്ല ഭംഗിയുള്ള തന്റെ കൈപ്പടയിൽ അജ്മൽ പകർത്തിയെഴുതി. അജ്മലിന്റെ ആ പാട്ടെഴുത്ത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ, ബർമുഡയുടെ അണിയറ പ്രവർത്തകർ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുകയാണ്!!
രമേശ് നാരായൺ ആണ് “ചോദ്യചിഹ്നം പോലെ” എന്ന പാട്ടിന് ഈണം പകർന്നിരിക്കുന്നത്. ഗാനരചന വിനായക് ശശികുമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക