പ്ലസ് ടു, ബോബി എന്ന സിനിമകൾ ഒരുക്കി ശ്രദ്ധേയനായ ഷെബി ചൗഗാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ കാക്കിപട ‘. എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. പൂർണമായും ത്രില്ലർ ജേണറിൽ ഒരുങ്ങുന്ന ചിത്രം തെളിവെടുപ്പിനായി കൊണ്ടു വരുന്ന ഒരു പ്രതിക്കൊപ്പം യാത്ര ചെയ്യുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്.
നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്, മണികണ്ഠൻ ആചാരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ സുജിത് ശങ്കർ, ജയിംസ് ഇല്യാ, സജിമോൻ പാറയിൽ, വിനോദ് സാക്, സൂര്യ അനിൽ, പ്രദീപ്, ഷിബു ലാബാൻ, മാലാ പാർവതി എന്നിവരും നിരവധി പുതുമുഖങ്ങളും മറ്റു വേഷങ്ങളിലെത്തുന്നു. ഓഗസ്റ്റ് എട്ടിനു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
സംവിധായകൻ ഷെബി തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. നിർമ്മാതാവ് ഷെജി വലിയകത്തും തിരകഥാരചനയിൽ പങ്കാളിയാണ്. ജാസി ഗിഫ്റ്റ് സംഗീത സംവിധാനം നിർവഹിക്കുന്നു.ചായാഗ്രഹണം – പ്രശാന്ത് കൃഷ്ണ,പ്രദീപ് ശങ്കർ – എഡിറ്റിംഗ്, കലാ സംവിധാനം – സാബു റാം, മേക്ക് അപ്പ് – പ്രദീപ് രംഗൻ,നിർമ്മാണ നിർവഹണം – എസ് മുരുകൻ,ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈൻമെന്റ് കോർണർ
പ്രതികരിക്കാൻ ഇവിടെ എഴുതുക