സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രമുഖ സ്ഥാനമാണ് പയ്യന്നൂരിനുള്ളത്. ദേശീയതയുടെ പര്യായമായ പയ്യന്നൂരിലെ
ഖാദിക്കും മഹത്തായ പ്രധാന്യമുണ്ട്. ഹർ ഘർ തിരംഗ ആഘോഷ പരിപാടികളുടെ ഭാഗമായി പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ പതാക നിര്‍മ്മാണം തകൃതിയിൽ പുരോഗമിക്കുകയാണ്.
മൂവായിരം പതാകകളാണ് നിർമിക്കുന്നത്. ഖാദി നെയ്ത്ത് കേന്ദ്രങ്ങളിൽ നെയ്തെടുക്കുന്ന ഖാദിത്തുണിയിലാണ് ദേശീയ പതാകകൾ ഒരുങ്ങുന്നത്. മൂന്ന് നിറങ്ങളിലുമുള്ള ആയിരം മീറ്റർ വീതം തുണിയാണ് ഇതിനായി ഉപയോഗിക്കുന്നത്. 90 സെന്റിമീറ്റർ നീളത്തിലും 60 സെന്റിമീറ്റർ വീതിയിലുമുള്ള പതാകകളാണ് തയ്യാറാക്കുന്നത്
. ഖാദി രീതിയിൽ നിറം നൽകിയ കുങ്കുമ, ശുഭ്ര, ഹരിതവർണ്ണങ്ങളിലുള്ള തുണികൾ മുറിച്ചെടുത്ത് വെള്ളത്തുണിയിൽ അശോക ചക്രം സ്ക്രീൻ പ്രിൻറിംഗ് വഴി പതിക്കും. തുടർന്ന് മൂന്ന് നിറത്തിലുമുള്ള തുണികൾ ചേർത്ത് തയ്ച്ച് നാടകളും തുന്നിച്ചേർക്കും.25 പേരാണ് ഇവിടെ പതാക നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പതാകകൾ തയ്യാറായാൽ ഖാദിഗ്രാമ ബോർഡിന്റെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 35 യൂണിറ്റുകളിലേക്കും വിതരണം ചെയ്യും.ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണ പതാക ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക