ഓണക്കാലത്ത് ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ‘ഖാദി വീട്’എന്ന ആശയവുമായി ഖാദി ബോര്‍ഡ്. വിവിധതരം ഹോം ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും വില്‍പ്പന നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്മാന് പി ജയരാജൻ പറഞ്ഞു.
ഖാദി കര്ട്ടന്, ബോള്‍സ്റ്റര്‍, റൗണ്ട് കുഷ്യന്, സ്ക്വയര്‍ കുഷ്യന്, ബോക്സ് കുഷ്യന്, ടേബിള്‍ മാറ്റ്, ടി കോസ്റ്റര്‍, ബ്രഡ് ബാസ്കറ്റ്, പോട്ട് ഹോള്‍ഡര്‍, എപ്രണ്‍, ബോര് സസ്റ്റര്‍, ഹെഡ് റെസ്റ്റ്, കിഡ്സ് കുഷ്യന്, കിഡ്സ് ഡ്രസ്സ്, ചെയര്‍ പാഡ്, ചെണ്ട കവര്‍ തുടങ്ങിയവയാണ് കണ്ണൂരിൽ ഒരുക്കിയ ‘ഖാദി വീടി’ലൂടെ വില്‍പ്പന നടത്തുന്നത്. ഇതിന് 30 ശതമാനം റിബേറ്റും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക