മുടികൊഴിച്ചിലും താരനും ഇന്ന് പലരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. പാരമ്പര്യം,ഹോർമോൺ വ്യതിയാനം, മരുന്നുകളുടെ ഉപയോഗം,സമ്മർദ്ദം, മോശം കേശസംരക്ഷണം തുടങ്ങിയവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
ഗർഭാവസ്ഥ, പ്രസവം, ഗർഭനിരോധന ഗുളികകൾ, ആർത്തവവിരാമം എന്നീ കാരണങ്ങളെല്ലാം കൊണ്ട് സ്ത്രീകളിൽ പലപ്പോഴും മുടി കൊഴിച്ചിൽ ഉണ്ടാകുന്നു.
മുടികൊഴിച്ചിൽ അകറ്റാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ മുടിയെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. മുടിയുടെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ…
ഒന്ന്…ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീൻ മുടിയുടെ നിർമ്മാണ ഘടകമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത ഉറവിടങ്ങളിൽ ഒന്നാണ്.
രണ്ട്…മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും.ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഓക്സിജനും പോഷകങ്ങളും മുടിയുടെ വേരുകളിലേക്കും ഫോളിക്കിളുകളിലേക്കും വേണ്ടത്ര എത്തിക്കുന്നില്ല. ഇത് വളർച്ചയെ തടയുകയും മുടി പൊട്ടുന്നതിനും കാരണമാകും.
മൂന്ന്…ഭക്ഷണത്തിൽ സിട്രസ് പഴങ്ങൾ ചേർക്കേണ്ടതുണ്ട്. കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്, ഇത് പോഷകങ്ങളുടെ ക്രമമായ വിതരണവും മുടിയുടെ വളർച്ചയും ഉറപ്പാക്കുന്നു.
നാല്…ഒമേഗ-3 ഫാറ്റി ആസിഡുകൾക്കുള്ള നട്സുകൾക്കും മുടിയെ പോഷിപ്പിക്കാനുള്ള കഴിവുണ്ട്. ബദാം, വാൽനട്ട് എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ വളരെ കൂടുതലാണ്. അതുപോലെ, ഫ്ളാക്സ് സീഡുകൾ മുടിയെ കൂടുതൽ കരുത്തുള്ളതാക്കാൻ സഹായിക്കും.
അഞ്ച്…ധാന്യങ്ങളിൽ ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയ്ക്കൊപ്പം ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ വ്യാപനത്തിന് ബയോട്ടിൻ ആവശ്യമാണ്. കൂടാതെ നിങ്ങളുടെ മുടി വളരുന്നതിന് ആവശ്യമായ അമിനോ ആസിഡുകൾ (പ്രോട്ടീൻ) ഉൽപ്പാദിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക