പ്രമുഖ ബേബി പ്രോഡക്ട് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ബേബി ടാൽക്കം പൗഡർ നിർമാണം നിർത്തുന്നു. 2023ഓടെ ആഗോളതലത്തില്‍ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
നിയമപ്രശ്നം മൂലം യുഎസില്‍ രണ്ട് വര്‍ഷത്തോളമായി വില്‍പ്പന അവസാനിപ്പിച്ചിരുന്നു.കമ്പനിയുടെ ടാല്‍ക്കം പൗഡറുകളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകുന്നു വെന്ന് ചുണ്ടിക്കാട്ടി 38000ത്തോളം ആളുകള്‍ വിവിധ കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വില്പന അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കമ്പനി ചെയ്തത്. ആഗോളതലത്തില്‍ വില്പന നിര്‍ത്തുകയാണെന്ന അറിയിപ്പിലും ഈ ആരോപണങ്ങള്‍ കമ്പനി നിഷേധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധകളില്‍ ടാല്‍ക്കം പൗഡര്‍ സുരക്ഷിവും ആസ്ബറ്റോസ് രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക