സ്പോട്ട് ഡബ്ബിങില്‍ മഹേഷ് കുഞ്ഞുമോന്റെ കഴിവ് മലയാളികളെ അമ്പരപ്പിച്ചതാണ് . ഇപ്പോഴിതാ ഒരു പൊതുപരിപാടിക്കിടയിലെ ഈ കലാകാരന്റെ പ്രകടനം കണ്ട് സ്റ്റേജില്‍ കയറി അഭിനന്ദിക്കുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
നാദിര്‍ഷയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കോമഡി സ്കിറ്റിന്റെ ഭാഗമായായിരുന്നു മഹേഷ് കുഞ്ഞുമോനും എത്തിയത്. വേദിയില്‍ വിനീത് ശ്രീനിവാസന്, ഷൈന്‍ ടോം ചാക്കോ, ബാബുരാജ്, വിനായകന് എന്നീ താരങ്ങളെ അനുകരിച്ച് കയ്യടി നേടിയ മഹേഷ് സ്പോട്ട് ഡബ്ബിങ്ങിലൂടെയും കാണികളെ അദ്ഭുതപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക