ജലദോഷവും കഫക്കെട്ടും പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിക്കാറില്ല. കഫംകൂടുതലായാല് നെഞ്ച് വേദന, ശ്വാസംമുട്ട്, മൂക്കൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങള്ക്കെല്ലാംകാരണമാകും. ചില ആളുകള്‍ക്ക് ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന കഫക്കെട്ട് കുറേനാളത്തേക്ക് മാറാതിരിക്കാറുണ്ട്. ചെറിയ ജോലികള്‍ ചെയ്യുമ്പോളും തല താഴ്ത്തുമ്പോളും കഠിനമായ തലവേദന, തലക്കനം എന്നീ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നു.
എന്നാല്‍ ഇവ ഇല്ലാതാക്കുന്നതിനായി പാര്‍ശ്വഫലങ്ങളുളള ഇംഗ്ലീഷ് മരുന്നുകള്തേടേണ്ടതില്ല. കഫക്കെട്ട് നിയന്ത്രിക്കാന്‍ എളുപ്പമായി നമ്മുടെ വീട്ടിലുള്ള സാധനങ്ങള്ഉപയോഗിച്ച് തന്നെ ചെയ്യാവുന്ന ചെറിയ പൊടികൈകളുണ്ട്.
ആദ്യമായി ഒരു ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേക്ക് എട്ട്അല്ലി വെളുത്തുള്ളിയും നാല് അല്ലി ചുവന്നുള്ളിയും ചേര്‍ക്കുക. അതിലേക്ക് തുളസിയിലയുംഒരു കഷണം ഇഞ്ചിയും ചെറുതായി മുറിച്ച് ചേര്‍ക്കുക.
ഇതിലേക്ക് നാലു ഗ്ലാസ് വെള്ളം ഒഴിച്ച് ശേഷം മൂന്നു മിനിറ്റ് നന്നായി തിളപ്പിക്കുക. പാത്രംഅടച്ചു വെച്ച് വേണം വെള്ളം തിളപ്പിക്കാന്‍ കാരണം ഇതിന്റെ ആവി പുറത്തു പോകാന്‍പാടില്ല. നന്നായി തിളച്ച ശേഷം അടുപ്പില്‍ നിന്നും വാങ്ങി മാറ്റിവയ്ക്കുക. എന്നിട്ട് നന്നായിആവി പിടിക്കുക. ദിവസം രണ്ടു നേരം ഇങ്ങനെ ചെയ്താല്‍ തലയില്‍ കെട്ടി കിടക്കുന്ന കഫംപെട്ടെന്നു തന്നെ ഇളകി പോകും. രാവിലെ ഉപയോഗിച്ച അതേ വെള്ളം തന്നെ വൈകുന്നേരംവീണ്ടും ചൂടാക്കി ഉപയോഗിക്കാവുന്നതാണ്. കൂടാതെ അലര്‍ജിമൂലമുള്ള തുമ്മല്‍, തൊണ്ടചൊറിച്ചില്‍, ചെവിയ്ക്കു പിറകിലെ വേദന എന്നിവയെല്ലാം തടയുന്നതിനുംഇല്ലാതാക്കുന്നതിനും ഈ ഒറ്റമൂലി ഉപകാരപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക