ജമ്മു: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഐടിബിപി ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ ഉദ്യോഗസ്ഥരുമായി ചന്ദൻവാരിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ ബസാണ് നദിയിലേക്ക് മറിഞ്ഞത്.
37 ജവാന്മാരും രണ്ട് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥരുമാണ് ബസിൽ ഉണ്ടായിരുന്നത്. അമർനാഥ് യാത്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക