ഇന്ത്യൻ സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് പ്രിയങ്ക ചോപ്രഅടുത്തിടെയാണ് അൺഫിനിഷ്ഡ് എന്ന പേരിൽ പ്രിയങ്ക തന്റെ ആത്മകഥ പുറത്തിറക്കിയത്. തന്റെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളെക്കുറിച്ച് നടി പുസ്തകത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.
ഇതിൽ രസകരമായ ഒന്നാണ് ചെറുപ്പ കാലത്ത് തന്റെ മുറിയിൽ നിന്നും കാമുകനെ വീട്ടുകാർ കണ്ടെത്തിയ സംഭവം. ബോബ് എന്ന സാങ്കൽപ്പിക പേരാണ് ആത്മകഥയിൽ കാമുകന് നൽകിയിരിക്കുന്നത്. സ്കൂൾ പഠന കാലത്ത് ബോബുമായി പ്രണയത്തിലായിരുന്നു പ്രിയങ്ക. ബോബിനെ വിവാഹം കഴിക്കാൻ വരെ പ്രിയങ്ക തീരുമാനിച്ചിരുന്നത്രെ.
‘ഒരു ദിവസം ഞാനും ബോബും സോഫയിലിരുന്നത് ടിവി കാണുകയായിരുന്നു. പക്ഷെ പെട്ടന്ന് പുറത്ത് നിന്നും എന്റെ ആന്റി വരുന്നത് ഞാൻ കണ്ടു. സമയം ഉച്ചയ്ക്ക് രണ്ട് മണിയായിരുന്നു. സാധാരണ അവർ വീട്ടിലേക്ക് വരുന്ന സമയം ആയിരുന്നില്ല. ബോബിന് പുറത്തേക്ക് പോവാൻ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ഞാൻ അവനെയും കൊണ്ട് എന്റെ റൂമിലേക്ക് ഓടി. അലമാര കാണിച്ച് കൊടുത്തു. ഇതിലൊളിക്കാനും ഞാൻ ആന്റിയെ പലചരക്ക് കടയിലേക്ക് അയക്കട്ടെയെന്നും പറഞ്ഞു’എന്നാൽ ആന്റി പോയില്ല. വീട്ടിലെ എല്ലാ സ്ഥലങ്ങളും അവർ പരിശോധിച്ചു. ഞാൻ പഠിക്കുകയാണെന്ന് അഭിനയിച്ചു. ഒടുവിൽ അലമാര തുറക്കാൻ ആന്റി ആവശ്യപ്പെട്ടു. ആദ്യം മനസ്സിലാവാത്തത് പോലെ നിന്നെങ്കിലും അലമാര തുറക്കാനാവശ്യപ്പെട്ട് ആന്റി ദേഷ്യപ്പെട്ടു. ആന്റിയെ ഇതിന് മുമ്പ് ഇത്ര ദേഷ്യപ്പെട്ട് ഞാനൊരിക്കലും കണ്ടിട്ടില്ല. ഞാൻ അലമാര തുറന്നു. കാമുകൻ പുറത്തേക്ക് വന്നു. ആന്റി ഇക്കാര്യം തന്റെ അമ്മ മധു ചോപ്രയോട് പറഞ്ഞെന്നും പ്രിയങ്ക പുസ്തകത്തിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക