കേശസംരക്ഷണത്തില്‍ എന്നും എപ്പോഴും വില്ലനായി നില്ക്കുന്ന ഒന്നാണ് താരന്. താരൻ മൂലം കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. മുടിയുടെ ആരോഗ്യം നശിക്കുന്നതിനും മുടി കൊഴിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം കാരണമാണ് താരന്.
ഇന്നത്തെ കാലത്ത് താരനെ കളയാന്‍ പല വിധത്തിലുള്ള മരുന്നുകള്‍ ഉണ്ട്. പക്ഷേ ഇവയെല്ലാം പലപ്പോഴും മുടിയുടെ ഉള്ള ആരോഗ്യം പോലും കളഞ്ഞ് പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കൂടി സമ്മാനിക്കുന്നു.
അവസാനം താരന് കളയാന്‍ കഷ്ടപ്പെട്ടിട്ട് പല വിധത്തില്‍ അത് മുടിയെക്കൂടി ദോഷമായി ബാധിക്കുന്ന ഒന്നായി മാറുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി താരനെ നമുക്ക് വീട്ടില്‍തന്നെ ഇല്ലാതാക്കാം. താരന് കളയാന്‍ മരുന്നന്വേഷിക്കുമ്പോള് അത് വളരെ ഫലപ്രദമായ നാടന്‍ മരുന്നാണെങ്കില്‍ മുകളില്‍ പറഞ്ഞ ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല.
പലപ്പോഴും മുടിയുടെ ആരോഗ്യം സംരക്ഷിക്കുമ്പോള്‍ പല കാര്യങ്ങളിലും നമ്മള് വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഒന്നാണ് പലപ്പോഴും താരനും പേനും എല്ലാം. പല വിധത്തില്‍ താരനെ പ്രതിരോധിക്കാന്‍ ഉലുവ ഉപയോഗിക്കാം. ഉലുവ മാത്രമല്ല ഉലുവയോടൊപ്പം പലതും ചേരുമ്പോള്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാവിലെഎഴുന്നേറ്റ് നല്ലതു പോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലയില്‍ നല്ല കട്ടിയില്‍ തേച്ച്പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. പിന്നീട് മുടി നല്ലതു പോലെ ഉണങ്ങാന്‍ അനുവദിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാവുന്നതാണ്.
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ മുകളില്‍ പറഞ്ഞതു പോലെ അരച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും നല്ലതു പോലെമിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവും ഉപയോഗിക്കണം. സ്വാഭാവികരീതിയില്‍ ഉണങ്ങാന്‍ അനുവദിക്കുക. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി താരന് പൂര്‍ണമായും പോവും.
അരക്കപ്പ് തൈരില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ മിക്സ് ചെയ്ത് രാത്രി മുഴുവന്‍ കുതിര്‍ക്കുന്നതിനായി ഇട്ട് വെക്കുക. രാവിലെ ഇത് രണ്ടും കൂടി നല്ലതു പോലെ അരച്ചെടുക്കാവുന്നതാണ്. പേസ്റ്റ് രൂപത്തിലാക്കിയ മിശ്രിതം തലയില്‍ തേച്ച് പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാന്‍ ശ്രമിക്കണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ശീലമാക്കാം. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. മുകളില്‍ പറഞ്ഞതു പോലെ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് വെക്കുക. രാവിലെ ഇത് അരച്ചെടുത്ത് അല്പം വെളിച്ചെണ്ണ കൂടി മിക്സ്ചെയ്ത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് തവണഇത് ശീലമാക്കണം. എന്നാല്‍ താരനെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാം.
കേശസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. രണ്ട് ടേബിള്‍സ്പൂണ്‍ ഉലുവ പൊടിച്ചത് രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്ക പൊടിച്ചത് നാല് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം നാരങ്ങ നീരില്‍ നല്ലതുപോലെ മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കണം. 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ ചെയ്താല്‍ മതി ഇത് താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.
ഉലുവ കുതിര്‍ത്ത് അരച്ച് അതോടൊപ്പം ആര്യവേപ്പും അരച്ച് ചേര്‍ക്കാം. ഇത് പേസ്റ്റ് രൂപത്തിലാക്കി അത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍കൊണ്ട് തന്നെ താരനെയെല്ലാം പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാം. മാത്രമല്ല ഇത് താരനോടൊപ്പം പേനിനേയും ഇല്ലാതാക്കുന്നു. മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ആഴ്ചയില്രണ്ടു തവണ ശീലമാക്കാം.
തേന്‍ തനിയേ തലയില്‍ തേച്ചാല്‍ അത് മുടി നരക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ തേനിനോടൊപ്പം ഉലുവ ചേരുമ്പോള്‍ അത് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്കുന്നു. ഉലുവ അരച്ച് പേസ്റ്റ് രൂപത്തിലാക്കി തേനും മിക്സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. നല്ലതുപോലെ മസ്സാജ് ചെയ്ത ശേഷം 15 മിനിട്ട് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗി ച്ച്കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഉലുവ അരച്ച ശേഷം അതില്‍ നല്ലതു പോലെ പഴുത്ത പഴവും കൂടി മിക്സ് ചെയ്ത് അരക്കാവുന്നതാണ്. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് താരനെപൂര്ണമായും ഇല്ലാതാക്കുന്നതോടൊപ്പം മുടിക്ക് തിളക്കവും നല്കുന്നു. ആഴ്ചയില്‍ രണ്ട്തവണ ഇത് തേച്ച് പിടിപ്പിക്കാം. താരന് പൂര്‍ണമായും മാറും.
ഓറഞ്ചിന്റെ തൊലി ചര്‍മസംരക്ഷണത്തിന് മികച്ച ഒന്നാണ്. എന്നാല്‍ ഉലുവ അരച്ചതും ഓറഞ്ച് തൊലി അരച്ചതും മിക്സ് ചെയ്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. താരനെപൂര്ണമായും മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള തലയിലെ ചൊറിച്ചിലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മിശ്രിതം.
ഉലുവ അരച്ച് അതില്‍ ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. അത് കഴിഞ്ഞ് തലയില്‍ അല്പം എണ്ണ തേച്ച് പിടിപ്പിക്കണം. എന്നിട്ട് ഒരു തവണ കൂടി കഴുകിക്കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും താരനെ പൂര്‍ണമായും അകറ്റുകയും മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക