ശ്രീലങ്കൻ സർക്കാരിന്റെ അതിഥിയായി നടൻ മമ്മൂട്ടി. താരവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോ പങ്കുവച്ചു. ട്വിറ്ററിലൂടെ ആയിരുന്നു മന്ത്രി മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
സർക്കാർ പ്രതിനിധിയായി ആയിട്ടായിരുന്നു ഫെർണാണ്ടോ എത്തിയത്. കൂടുതൽ ചിത്രങ്ങളുടെ ഷൂട്ടിങ്ങിനായി താരത്തെ ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.
‘കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലാണ് മമ്മൂട്ടി ഇപ്പോഴുള്ളത്. രണ്ട് ദിവസം മുൻപ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നായകന് സനത് ജയസൂര്യ മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. “മലയാളത്തിലെ മുതിര്‍ന്ന നടന് മമ്മൂട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കരുതുന്നു.
സര്, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍താരമാണ്. ശ്രീലങ്കയിലേക്ക് വന്നതിന് നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനായി ഞാന്‍ ക്ഷണിക്കുന്നു”, എന്നായിരുന്നു നടനൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യ ട്വീറ്റ് ചെയ്തത്.
എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി നിര്‍മ്മിക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഷൂട്ടിംഗിനുവേണ്ടിയാണ് മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക