ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കുമെന്ന് പോലും പലര്‍ക്കുമറിവുണ്ടാകില്ല. ഇതിന് രുചി കാണുമോ, എന്തിനാണ് ചൂടുവെള്ളം ഉപയോഗിക്കുന്നത് എന്നെല്ലാം സ്വാഭാവികമായി സംശയവും വന്നേക്കാം.
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങവെള്ളം തയ്യാറാക്കി കഴിക്കുന്നത് രാവിലെ ഉണര്‍ന്നയുടന്‍ ചെയ്യാവുന്നൊരു മികച്ച ദിനചര്യയാണെന്നാണ് പ്രമുഖ ലൈഫ്സ്റ്റൈല്‍ കോച്ചുകൾ പറയുന്നത്.
രാവിലെ വെറുംവയറ്റില്‍ ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അങ്ങനെ തന്നെ കുടിക്കാം. ആവശ്യമെങ്കില്‍ ഇതിലേക്ക് ഒരു നുള്ള് പിങ്ക് സാള്‍ട്ടും അര ടീസ്പൂണ്‍ തേനും ചേര്‍ക്കാം. രാവിലെ തന്നെ കഴിക്കുന്നതായതിനാല് ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന തരം പാനീയമാണെന്ന് തെറ്റിദ്ധരിക്കേണ്ട.
അങ്ങനെ വണ്ണം കുറയ്ക്കുന്നതിന് മാത്രം സഹായകമായി ഒരു പാനീയവും ഇല്ലെന്നും ലൂക്ക് പറയുന്നു. വൈറ്റമിന്‍-സി, ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നതിനാല്‍ രാവിലെ തന്നെ ചെറുനാരങ്ങാ വെള്ളം കുടിക്കുമ്പോള്‍ അത് ദഹനപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള ഉപാപചയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.
പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിനും ഈ ശീലം െേറ സഹായകമാണ്. ഈ പാനീയത്തിലേക്ക് വേണമെങ്കില്‍ അല്പം മഞ്ഞള്‍, ഇഞ്ചി, ജീരകം എന്നിവയെല്ലാം ചേര്‍ക്കാമെന്നും ഇവയെല്ലാം തന്നെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക