വൈശാഖ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന മോൺസ്റ്ററിന്റെ റിലീസടുക്കെ ചിത്രത്തെക്കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മോൺസ്റ്ററിനെ കുറിച്ചും മോഹൻലാലിനെ കുറിച്ചും ഹണി റോസ് പറഞ്ഞത്.
മോൺസ്റ്റർ ഏത് ജോണർ ആണെന്ന് ചോദിച്ചാൽ അത് ഇപ്പോഴും പറയാറായിട്ടില്ലെന്നും. വളരെ വ്യത്യസ്തമായ ഒരു സിനിമയാണെന്നുമാണ് ഹണി പറഞ്ഞത്. ചിത്രത്തിൻ ഭാമിനി എന്ന കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ഒരു പക്ഷേ താൻ ചെയ്ത ഏറ്റവും മികച്ച കഥാപാത്രമാണ് ഭാമിനി. ആ കഥാപാത്രത്തിന് ധാരാളം ഷേഡുകളുണ്ട്, വൈശാഖ് സാർ ആദ്യമേ തന്നോട് പറഞ്ഞിരുന്നു, തന്റെ കഥാപാത്രത്തിന്റേതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന്.
കാരണം ഭാമിനിയാണ് ഈ സിനിമയിലുടനീളം സ്ഥിരമായി നിൽക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. എന്റർടെയ്ൻമെന്റിന് പ്രാധാന്യം നൽകുന്ന ത്രില്ലറായിക്കും മോൺസ്റ്റർ എന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനും ഹണി റോസിനുമൊപ്പം തെലുങ്ക് നടൻ മോഹൻബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമയാണ് മോൺസ്റ്റർ. ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. സിനിമ പൂജാ റിലീസായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക