കോഴിക്കോട് കടപ്പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായി നടത്തിയ സംഗീത പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത് . പൊലീസുകാരുള്‍പ്പടെ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി . മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത് . പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. പോലീസിനെ ആക്രമിച്ചതിനു കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്
പരിപാടിയുടെ സംഘടകരായ കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ അധികൃതർക്കെതിരെയും പൊലീസ് കേസെടുത്തു. മതിയായ സൗകര്യം ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്.
കിടപ്പ് രോഗികൾക്ക് വീൽ ചെയർ വാങ്ങി നൽകുന്നതിനായാണ് കോഴിക്കോട് ജെ ഡി ടി കോളേജ് പാലിയേറ്റീവ് കെയർ മൂന്ന് ദിവസത്തെ കാർണിവൽ സംഘടിപ്പിച്ചത്. ഇതിന്റെ സമാപന ദിവസമായ ഇന്നലെ സംഗീത പരിപാടിയും സംഘടിപ്പിച്ചു. ടിക്കറ്റ് വച്ചുള്ള പരിപാടിക്കായി വൈകിട്ടോടെ തന്നെ നൂറുകണക്കിനാളുകൾ ബീച്ചിലെത്തി. തിരക്ക് കൂടിയതോടെ സംഘടാകർ ടിക്കറ്റ് വിൽപന നിർത്തി വച്ചു. ഇതിൽ പ്രകോപിതരായ ഒരു സംഘം വാക്ക് തർക്കം ഉണ്ടാക്കുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ആയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക