മകളോടുള്ള വാത്സല്യത്തിന് തെളിവായി ഒരു അച്ഛനും അമ്മയും മകളുടെ കാല് പാലുകൊണ്ട് കഴുകി കുടിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യുവതിയായ മകളെ കസേരയിലിരുത്തി അവളുടെ കാലുകള്‍ വൃത്തിയാക്കുന്ന മാതാപിതാക്കളെയാണ് വൈറല്‍ വിഡിയോയില്‍ കാണാനാകുന്നത്.
മകളുടെ കാലുകള്‍ നന്നായി തുടച്ച ശേഷം നിലത്തിരുന്ന് അവളുടെ കാലിലേക്ക് പാലൊഴിക്കുന്ന പിതാവിനെ വിഡിയോയില്‍ കാണാം. ഇതേ പാല് ഒരു പാത്രത്തില്‍ ശേഖരിച്ച് ഇയാള്‍ അത് കുടിക്കുന്നു. മകള്‍ അത് വിലക്കുന്നുണ്ടെങ്കിലും പകുതിയോളം പാല് പിതാവ് കുടിക്കുന്നു.
പിതാവില്‍ നിന്ന് ഗ്ലാസ് വാങ്ങിയ ഭാര്യ അവശേഷിച്ച പാല് കുടിക്കുന്നു. തുടര്‍ന്ന് മകളുടെ കാലുകള്‍ ചുവന്ന നിറത്തില്‍ മുക്കിയ ശേഷം ഒരു വെള്ളത്തുണിയില്‍ അവളുടെ കാല്പാദങ്ങള് പതിപ്പിക്കുന്നതായും വിഡിയോയിലുണ്ട്.
भावुक पल..
विदाई से पूर्व बेटी के पद-चिन्हों को घर में संजोकर रखते मां-बाप..💕#HeartTouching
VC : SM pic.twitter.com/kJdF8dj4e6— Sanjay Kumar, Dy. Collector (@dc_sanjay_jas) August 22, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക