പകലുറക്കം ജീവിതചര്യയായി മാറ്റിയവര്‍ ഒട്ടനവധിയാണ്. ഭക്ഷണത്തിനുശേഷം കുറച്ചുനേരത്തെ ഉച്ചമയക്കം ദഹന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കും.
കൂടാതെ, പകല്‍ നേരത്തെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം കണ്ടെത്താനും പകലുറക്കം സഹായിക്കും. എന്നാല്‍, രാത്രിയില്‍ ശരിയായി ഉറങ്ങാതെ പകല്‍ സമയം കൂടുതലായി ഉറങ്ങുന്നവര്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പകലുറക്കം കൂടുതല്‍ ഉള്ളവരില്‍ ബിപി, പക്ഷാഘാതം എന്നിവയുടെ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പകല്‍ അമിതമായി ഉറങ്ങുന്നവരില്‍ വിഷാദം, അമിതവണ്ണം, ജോലിയില്‍ ശ്രദ്ധക്കുറവ്, ക്രിയാത്മകമായ കാര്യങ്ങളില്‍ പങ്കാളിത്തം കുറയല്‍, ഓര്‍മ്മശക്തി കുറവ് എന്നിവ കണ്ടുവരുന്നു.
സാധാരണയായി 30 മിനിറ്റ് മുതല്‍ 60 മിനിറ്റ് വരെ പകല്‍ ഉറക്കം നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കും. എന്നാല്‍, പകല്‍ സമയങ്ങളില്‍ ഒരു മണിക്കൂറില്‍ അധികമുള്ള ഉറക്കം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക