ചെറുനാരങ്ങാനീരോ വിനാഗിരിയോ എടുത്ത് അതില്‍ ഉപ്പ് ചേര്‍ത്ത് ഉപയോഗിച്ചാല്‍ തുരുമ്പ് മാറാൻ സഹായകരമാണ്.
കറ പൂര്‍ണ്ണമായും ഉണങ്ങിയ ശേഷം നാരങ്ങ നീര് അവിടെ പിഴിയുക. അതിന് ശേഷം ഉപ്പ്ഉപയോഗിച്ച് നാരങ്ങ നീര് മറക്കുക .അര മണിക്കൂര്‍ കഴിഞ്ഞ് വൃത്തിയാക്കുക
വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് കളയാൻ ഒരു ലിറ്റര്‍ ചെറുചൂടുള്ളവെള്ളത്തില് നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷംഇത് കഴുകിക്കളയുക. സാറ്റിന് പോലുള്ള ദുര്‍ബലമായ തുണിത്തരങ്ങളില്‍ നിന്ന് കറ മായില്ലഎന്നത് ശ്രദ്ധിക്കുക.
പച്ചക്കറികള്‍ അരിയുന്ന കട്ടിങ് ബോര്‍ഡിലെ കറ നീക്കം ചെയ്യാൻ, ബോര്‍ഡില്‍ കുറച്ച് ഉപ്പ്വിതറിയ ശേഷം നാരങ്ങ ഉപയോഗിച്ച് തടവുക. കഠിനമായ പാടുകള്‍ പോലുംഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക