കണ്ണൂർ; ഭരണഭാഷ പൂർണമായി മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലെയും ജീവനക്കാർക്ക് മലയാളം ടൈപ്പിങ്ങ് പരിശീലനം നൽകണമെന്ന് ജില്ലാ തല ഭരണഭാഷ ഏകോപന സമിതി യോഗം നിർദേശം നൽകി.
എത്രയും വേഗം ഈ പരിശീലനം പൂർത്തിയാക്കുന്നതിന് വകുപ്പ് തലത്തിലും ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തിലും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
സർക്കാർ തലത്തിൽ മലയാളം ലിപി പരിഷ്ക്കരണം പൂർത്തിയായതായി യോഗത്തിൽ ഭരണഭാഷ മാറ്റ പുരോഗതി അവലോകനം നടത്തിയ ഔദ്യോഗിക ഭാഷ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി ആർ കൃഷ്ണകുമാർ പറഞ്ഞു. ഇത് സർക്കാർ അംഗീകരിച്ചു. ഇനി ഈ ലിപി മത്രമേ ഔദ്യോഗിക ഭാഷയായി ഉപയോഗിക്കാൻ കഴിയൂ. ഇതിനനുസരിച്ച് പദാവലിയും സമാഹരിച്ച് അംഗീകരിച്ചിട്ടുണ്ട്. എല്ലാ വാക്കുകൾക്കും തത്തുല്യ മലയാളപദം വേണമെന്ന് ശഠിക്കേണ്ടതില്ല. പ്രചാരത്തിലുള്ളതും എല്ലാവർക്കും മനസിലാകുന്നതുമായ പദങ്ങൾ അതേപടി ഉപേയാഗിക്കുതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ അധ്യക്ഷനായി. പി പി ഷലിഷ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ജില്ലാ തല മേധാവികൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക