ത്രോബാക് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയഗായകൻ ജി.വേണുഗോപാൽ. ഭാര്യ രശ്മിക്കൊപ്പമുള്ള അപൂർവ ചിത്രമാണ് ഗായകൻ പോസ്റ്റ് ചെയ്തത്. ‘കല്യാണപ്പിറ്റേന്ന്’ എന്ന അടിക്കുറിപ്പോടെയാണ് വേണുഗോപാൽ മനോഹര ചിത്രം പങ്കിട്ടത്.
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭാര്യയ്ക്കൊപ്പം വീട്ടുമുറ്റത്തു നിൽക്കുന്ന വേണുഗോപാലിനെയാണു ചിത്രത്തിൽ കാണാനാവുക. ചില കുടുംബാഗങ്ങളെയും ചിത്രത്തിൽ കാണാം.
വേണുഗോപാലിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. അപൂർവ ചിത്രം കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.
1990 ഏപ്രിൽ 8നായിരുന്നു വേണുഗോപാലിന്റെയും രശ്മിയുടെയും വിവാഹം. അരവിന്ദ്, അനുപല്ലവി എന്നിവരാണ് മക്കൾ. അരവിന്ദ് പിന്നണിഗാനശാഖയിൽ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക