അഭിനേതാവ് അനീഷ് രവി പ്രധാന വേഷത്തിലെത്തിയ ‘നിലാവിതൾ’ സംഗീത വിഡിയോ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ പാട്ടിൽ പ്രണയത്തിന്റെ മനോഹര ദൃശ്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. സീരിയൽ താരം ശിൽപ നായികയായെത്തുന്നു.
പ്രണയത്തിന്റെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന ഓർമനിലാവിലെ പൂക്കാലമൊക്കെയും എന്നു തുടങ്ങുന്ന മനോഹര മെലഡി ചുരുങ്ങിയ സമയം കൊണ്ടു പ്രക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.
മികച്ച നാടകഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്ത് ആണ് പാട്ടിനു വരികൾ കുറിച്ചത്. അരുൺ മോഹനൻ ഈണമൊരുക്കി.
ചിറയിൻകീഴിൽ വച്ചാണ് പാട്ട് ചിത്രീകരിച്ചത്. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജ് അദ്ധ്യാപകനായ സജീവ് മോഹനാണ് ആലാപനം. മിമിക്രി രംഗത്ത് ശ്രദ്ധേയനായ സെന്തിലാണ് സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക