മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയയായ താരമാണ് ചാർമി കൗർ. വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ലൈഗറിന്റെ കോ പ്രൊഡ്യൂസർ കൂടി ആയിരുന്നു ചാർമി. 100 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം എന്നാൽ ബോക്സ് ഓഫിസിൽ വൻ പരാജയം ആണ് ഏറ്റു വാങ്ങിയത്. ഒരാഴ്ച തികയ്ക്കുന്നതിന് മുമ്പ് തന്നെ ആളില്ലാത്തതിനാൽ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദർശനം നിർത്തി വരികയാണ്.
ധർമ്മ പ്രൊഡക്ഷൻസും പുരി കണക്ടും ചേർന്നായിരുന്നു ലൈഗർ നിർമിച്ചത്. 35 കോടിയായിരുന്നു വിജയ് ദേവരകൊണ്ട കൈപറ്റിയ പ്രതിഫലം. സിനിമ പരാജയപ്പെട്ടതോടെ ആറ് കോടി രൂപ നടൻ നിർമാതാക്കൾക്ക് തിരിച്ചു നൽകി. ഇപ്പോഴിതാ ചിത്രത്തിന്റെ കോ പ്രൊഡ്യൂസറായ ചാർമി കൗർ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ലൈഗറിന്റെ പരാജയത്തിൽ വ്യാപക വിമർശനവും പരിഹാസവും വരുന്ന സാഹചര്യത്തിലാണ് തീരുമാനം എന്നാണ് അനുമാനം.
‘ചിൽ ഗയ്സ്. ഒരു ഇടവേള എടുക്കുകയാണ് ( സോഷ്യൽ മീഡിയയിൽ നിന്ന്). പുരികണക്ട്ട് ശക്തമായി തിരിച്ചു വരും. അതുവരെ, ജീവിക്കൂ, ജീവിക്കാനനുവദിക്കൂ,’ ചാർമി കൗറിന്റെ ട്വീറ്റിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക