തെലുങ്ക് സിനിമയിലെ യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ്, താരത്തിനോടൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ നായികയായ രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സിനിമാലോകത്ത് കുറച്ച് കാലങ്ങളായി നിലനിൽക്കുന്നുണ്ട്. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ദുൽക്കർ സൽമാൻ. ദുൽക്കറിന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമത്തിൽ രാശ്മികയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയും രാശ്മികയും തന്റെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇക്കാര്യം തനിക്കറിയില്ലെന്നാണ് ദുൽഖർ വ്യക്തമാക്കിയത്.
” എനിക്കറിയില്ല. എനിക്കവരുമായി നല്ല അടുപ്പമുണ്ട്, പക്ഷെ ഞാനെല്ലാവരെയും ബഹുമാനിക്കുന്നു. നിങ്ങൾ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് ചോദിക്കുന്ന ഒരു ഫ്രണ്ട് അല്ല ഞാൻ. ആർക്കെങ്കിലും അതേപറ്റി എന്നോട് പറയണമെന്നുണ്ടെങ്കിൽ അവർ പറയും. ഞാൻ രണ്ട് പേരെയും അത്രയും നിരീക്ഷിച്ചിട്ടില്ല. പക്ഷെ അവരെ ഒരുമിച്ച് കാണാൻ എനിക്കിഷ്ടമാണ്,” ദുൽഖർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക