സിനിമാ-സീരിയല്‍ താരമായ ശാലു മേനോന് നൃത്ത വേദികളിലൂടെയായിരുന്നു മലയാളിക്ക് ഏറെ പരിചിതയായത്. സീരിയല്‍ താരമായ സജി ജി. നായരാണ് ശാലുവിന്റെ ഭര്‍ത്താവ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീണ്ട ഒരു ഇടവേള എടുത്തെങ്കിലും ശേഷം ‘കറുത്ത മുത്ത്’ പരമ്പരയിലൂടെയായിരുന്നു ശാലു സ്ക്രീനിലേക്ക് തിരിച്ചെത്തിയത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലുവിന്റെ പുതിയ ഓണം സ്പെഷ്യല്‍ ഫോട്ടോകളും അതിന്റെ ക്യാപ്ഷനും തരംഗമായിക്കഴിഞ്ഞു.
കൊവിഡിന്റെ ഭാഗികമായ വിടുതലിന് ശേഷമുള്ള ഓണം കേരളം ആഘോഷമാക്കുകയാണ്. അതിന്റെ സന്തോഷം തന്നെയാണ് ശാലുവിന്റെ കുറിപ്പിലും ചിത്രങ്ങളിലും കാണുന്നത്. എല്ലാവരുടേയും സന്തോഷം ഓണത്തിന്റേത് മാത്രമല്ല, രണ്ട് വര്‍ഷത്തിന് ശേഷമുള്ള ഒരു ആഘോഷത്തിന്റേതാണെന്നാണ് ശാലു പറയുന്നത്.
”അന്തരീക്ഷമൊന്നാകെ സന്തോഷവും ആഹ്ളാദവും കൊണ്ട് നിറഞ്ഞിരിക്കുന്നു.. എല്ലായിടവും വര്‍ണ്ണാഭമായിരിക്കുന്നു, വീടുകള്‍ വര്‍ണ്ണങ്ങളാല്‍ അലംകൃതമായിരിക്കുന്നു. അത് ഓണത്തിന്റെ മാത്രം സന്തോഷമല്ല.. രണ്ട് വര്‍ഷത്തിനുശേഷം വീണ്ടും ഓണം ആഘോഷിക്കാന്‍ തുടങ്ങുകയാണ്.
എല്ലാവരുടേയും ഹൃദയത്തില്‍ ഓണത്തിന്റെ ചൈത്യന്യത്താല് സന്തോഷവും സംതൃപ്തിയും നിറയട്ടെ..” എന്നാണ് ശാലു മേനോന് തന്റെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക