രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. സുരേഷ് ഗോപി നായകനായ മേ ഹൂം മൂസയുടെ ട്രെയിലർ എത്തി. കോമഡിയും സസ്പെൻസും നിറഞ്ഞ എന്റർടെയ്നർ തന്നെയാകും ചിത്രമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.
ഇന്ത്യൻ ആർമി അംഗമായ പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയിൽ നിന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രമായിരിക്കും മൂസയെന്ന് സംവിധായകനായ ജിബു ജേക്കബ് പറയുന്നു.
രാജ്യത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന, സേവിക്കുന്ന ഒരു കഥാപാത്രം: അദ്ദേഹത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
വലിയ മുതൽ മുടക്കിൽ എത്തുന്ന ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
പൂനം ബജ്വാ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ് , ഹരീഷ്കണാരൻ, ജോണി ആന്റണി, മേജർ രവി, മിഥുൻ രമേശ്, ശരൺ, ശ്രിന്ദാ, ശശാങ്കൻ മയ്യനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക