കോഴിക്കോട്: ഒപ്പമുണ്ടായിരുന്ന മകളും മരുമകനും മരുന്നു വാങ്ങാൻ പുറത്തേക്കു പോയ സമയം നോക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പേവാർഡിൽ രോഗി ഫാനിൽ തൂങ്ങിമരിച്ചു. വയനാട് പുൽപള്ളി സ്വദേശി രാജനാണ് (71) മരിച്ചത്.
മരുന്നു നൽകാനായി സ്റ്റാഫ് നഴ്സെത്തി മുട്ടിവിളിച്ചിട്ടും തുറന്നില്ല. പിന്നാലെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണു തൂങ്ങിയ നിലയിൽ കണ്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക