വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം താരം മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിയാൻ വിക്രമിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
വിക്രമിന്റെ വീട്ടിൽ നാൽപ്പതു വർഷത്തിലേറെയായി ജോലി ചെയ്യുന്ന മേരിയുടെ മകന്റെ വിവാഹമാണ് താരം മുൻകൈയെടുത്ത് നടത്തിയത്.
തിരുപ്പോരൂർ കന്ദസാമി ക്ഷേത്രത്തിൽ നടന്ന ദീപക്കിന്റെയും വർഷിണിയുടെയും വിവാഹത്തിന് ചിയാൻ വിക്രം എത്തുകയും ചടങ്ങുകളിൽ പങ്കാളിയാവുകയും ചെയ്തു. ഇരുവർക്കും താലി എടുത്ത് നൽകിയതും വിക്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക