തിരുവനന്തപുരം: വിദേശത്തു പോകുന്നത് നല്ലതാണെന്നും കേരളം അത്ര ദരിദ്രമല്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യൂറോപ്പിലേക്കു പോകുന്നതിനെ ന്യായീകരിച്ച് സംസാരിക്കുകയാരുന്നു
ധനമന്ത്രി.
‘‘വിദേശത്തു പോകുന്നത് നല്ലതാണ്. കേരളം അത്ര ദരിദ്രമല്ല. മുഖ്യമന്ത്രിയുടെ യാത്ര മൊത്തം ചെലവിനെ ബാധിക്കില്ല. ഇക്കാര്യങ്ങളല്ല കേന്ദ്രത്തിൽനിന്നു ലഭിക്കാനുള്ള നികുതിവിഹിതത്തെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്.
കേരളം ഓവർഡ്രാഫ്റ്റിലേക്കു പോകില്ല. സ്ഥിതി നിയന്ത്രണവിധേയം.’’ – ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക