കണ്ണൂർ പി ഡബ്ല്യു ഡി കോംപ്ലക്സ് കെട്ടിടോദ്ഘാടനം സെപ്റ്റംബർ 15 വ്യാഴം രാവിലെ 11.30ന് പി ഡബ്ല്യു ഡി ഓഫീസ് പരിസരത്ത് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. മേയർ അഡ്വ ടി ഒ മോഹനൻ, എം പിമാരായ കെ സുധാകരൻ, ഡോ.വി ശിവദാസൻ, അഡ്വ.പി സന്തോഷ് കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക