കണ്ണൂർ; മുൻ രാജ്യസഭാ എംപി കെ കെ രാഗേഷിന്റെ 2019-20ലെ പ്രാദേശിക വികസന നിധിയിൽനിന്ന് 18,51,952 രൂപ വിനിയോഗിച്ച് ജില്ലയിലെ പട്ടിക ജാതി കോളനികളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ വേളാപുരം എസ് സി കോളനി, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറുമൂല എസ് സി കോളനി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ കിളിയലം എസ് സി കോളനി, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഐ എ വൈ എസ് സി കോളനി, വേങ്ങാട് ഗ്രാമപഞ്ചായത്തിലെ പാതിരയാട് ഭൂരഹിത എസ് സി കോളനി, ലയൺമുക്ക് എസ് സി കോളനി, പട്ടുവം ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേച്ചാൽ എസ് സി കോളനി, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മുണ്ടേരി എസ് സി കോളനി, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ആലത്തട്ട് എസ് സി കോളനി, തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂൽ സാംബ എസ് സി കോളനി എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ഒമ്പത് കോളനികൾക്ക് 1,85,195 രൂപ വീതവും കുട്ടിമാക്കൂൽ സാംബ എസ് സി കോളനിക്ക് 1,85,197 രൂപയുമാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക